ad
Deshabhimani

print edition തൃണമൂൽ മുൻമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്‍തു

ED

സുജിത് ബസു

avatar
ഗോപി

Published on May 13, 2026, 12:00 AM | 1 min read

​കൊൽക്കത്ത: ​തൃണമൂൽ കോൺഗ്രസ് മുൻമന്ത്രി സുജിത് ബസുവിനെ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റ് ചെയ്‍തു. 10 മണിക്കൂർ ചോദ്യംചെയ്‌ത ശേഷമാണ്‌ അറസ്റ്റ്‌. മുനിസിപ്പാലിറ്റിയിലെ നിയമനങ്ങളിൽ കോടികളുടെ അഴിമതി നടത്തിയെന്നാണ്‌ കേസ്‌. സൗത്ത് ഡം ഡം മുനിസിപ്പാലിറ്റിയിലെ വിവിധ തസ്‌തികകളിലേക്ക് 150 ഉദ്യോഗാർഥികൾക്ക്‌ കോഴവാങ്ങി നിയമവിരുദ്ധമായി നിയമന ശുപാർശ നൽകിയെന്ന്‌ കണ്ടെത്തിയെന്ന്‌ ഇഡി പറഞ്ഞു. 2025 ഒക്ടോബറിൽ സുജിത് ബസുവിന്റെ വീട്ടിലും ഓഫീസിലുമടക്കം കൊൽക്കത്തയിലെ ആറ് സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്‌ഡിൽ 45 ലക്ഷം രൂപയും പ്രധാനപ്പെട്ട രേഖകളും കണ്ടെടുത്തിരുന്നു. അനധികൃതമായിഭൂമി കൈമാറ്റം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home