ad
Deshabhimani

നന്ദിഗ്രാമിൽ ബിജെപിയുമായി ഡീൽ: തൃണമൂൽ സ്ഥാനാ‌ർഥി പത്രിക പിൻവലിച്ചു

sanchitha dey pradhan
വെബ് ഡെസ്ക്

Published on Sep 18, 2026, 04:38 PM | 1 min read

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. തൃണമൂലിന്റെ സഞ്ചിത ഡേ പ്രധാൻ ആണ് പത്രിക പിൻവലിച്ചത്. കൊൽക്കത്തയിൽ വെച്ച് ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രധാൻ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പിന്മാറ്റം.


പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി സിറ്റിങ് സീറ്റ് ഒഴിവാക്കി ഭബാനിപുർ എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നത്. ഒക്ടോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ്. നന്ദിഗ്രാമിൽ സിപിഐയുടെ ശാന്തിഗോപാൽ ഗിരിയാണ് ഇടതുമുന്നണി സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home