ജോക്കാട്ടെയ്‌ക്കും തോക്കൂറിനും ഇടയിൽ പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ സർവീസിൽ മാറ്റം

പാലക്കാട്: ദക്ഷിണ റെയിൽവേയ്‌ക്കുകീഴിലെ ജോക്കാട്ടെയ്‌ക്കും തോക്കൂറിനും ഇടയിൽ പാത ഇരട്ടിപ്പിക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റംവരുത്തി. 02197–ാം നമ്പർ കോയമ്പത്തൂർ ജങ്‌ഷൻ– -ജബൽപുർ പ്രതിവാര സ്‌പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നവംബർ മൂന്നിന് കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് വൈകിട്ട് 7.35നാകും പുറപ്പെടുക.
നവംബർ എട്ടിന് മുംബൈ സിഎസ്‌എംടിയിൽനിന്ന് ആരംഭിക്കുന്ന 12133–ാം നമ്പർ മുംബൈ സിഎസ്‌എംടി– - മംഗലാപുരം ജങ്‌ഷൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് സൂറത്ത്കല്ലിൽ യാത്ര അവസാനിപ്പിക്കും. സൂറത്ത്കല്ലിനും മംഗളൂരു ജങ്‌ഷനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും.
നവംബർ ഒമ്പതിന് മംഗളൂരു ജങ്‌ഷനിൽനിന്ന് പകൽ രണ്ടിന് ആരംഭിക്കുന്ന 12134–ാം നമ്പർ മംഗളൂരു ജങ്‌ഷൻ– - മുംബൈ സിഎസ്‌എംടി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് അതേ ദിവസം പകൽ 2.35ന് സൂറത്ത്കല്ലിൽനിന്ന് യാത്ര പുറപ്പെടും. മംഗളൂരു ജങ്‌ഷനും സൂറത്ത്കല്ലിനുമിടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
19578–ാം നമ്പർ ജാംനഗർ - തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് 31-ന് ജാംനഗറിൽനിന്ന് ആരംഭിക്കുന്ന സർവീസ് യാത്രയ്‌ക്കിടയിൽ 30 മിനിറ്റ് വൈകും. 19578–ാം നമ്പർ ജാംനഗർ തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് നവംബർ ഒന്നിന് ജാംനഗറിൽനിന്ന് തുടങ്ങുന്ന സർവീസ് യാത്രയ്‌ക്കിടയിൽ ഒരുമണിക്കൂർ 40 മിനിറ്റ് വൈകും.
16345–ാം നമ്പർ തിരുവനന്തപുരം സെൻട്രൽ– നേത്രാവതി എക്‌സ്‌പ്രസ് നവംബർ മൂന്നിന് ലോകമാന്യതിലകിൽനിന്ന് തുടങ്ങുന്ന സർവീസ് യാത്രയ്‌ക്കിടയിൽ ഒരു മണിക്കൂർ വൈകും.നവംബർ മൂന്നിന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന 11098–ാം നമ്പർ എറണാകുളം ജങ്‌ഷൻ – -പുണെ ജങ്‌ഷൻ പ്രതിവാര എക്സ്പ്രസ് യാത്രയ്‌ക്കിടയിൽ രണ്ട് മണിക്കൂർ 30 മിനിറ്റ് വൈകും. 16586–ാം നമ്പർ മുരഡേശ്വർ –- എസ്എംവിബി ബംഗളൂരു എക്‌സ്‌പ്രസ് നവംബർ ഒമ്പതിന് മുരഡേശ്വറിൽനിന്ന് ആരംഭിക്കുന്ന സർവീസ് യാത്രയ്‌ക്കിടയിൽ രണ്ടുമണിക്കൂർ വൈകും.










0 comments