ad
Deshabhimani

print edition ഐഐടി ഖരഗ്പുരിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

suicide
വെബ് ഡെസ്ക്

Published on Apr 30, 2026, 12:00 AM | 1 min read

കൊൽക്കത്ത: ഐഐടി ഖരഗ്പൂർ ക്യാമ്പസിൽ 22 വയസ്സുള്ള എംടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്ത് ദിവസത്തിനിടെ കാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിയായ സോഹം ഹൽദാർ (22) ആണ്‌ മരിച്ചത്‌.


ചൊവ്വാഴ്ചയാണ് സോഹമിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 18-ന് മെക്കാനിക്കൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജയ്‌ബീർ സിങ് ദോദിയ (21) ഹോസ്റ്റൽ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home