ad
Deshabhimani

ട്രേഡ്മാർക്ക് ലംഘന കേസ്: ആമസോണിന് 340 കോടി പിഴയിട്ട് ഹൈക്കോടതി

amazon
വെബ് ഡെസ്ക്

Published on Feb 27, 2025, 09:17 PM | 1 min read

ഡൽഹി : ആമസോണിന് 340 കോടി രൂപ പിഴ ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ബെവർലി ഹിൽസ് പോളോ ക്ലബിൻ്റെ ട്രേഡ്മാർക്ക് ലംഘിച്ചുവെന്ന കേസിലാണ് കോടതി നടപടി. ലൈഫ്സ്റ്റൈൽ ഇക്വിറ്റസ് നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് ആമസോണിന് കോടതി പിഴ ശിക്ഷ വിധിച്ചത്. സമാനമായ ട്രേഡ്മാർക്ക് ഉപയോഗിച്ച് ആമസോൺ ഉത്പ്പന്നങ്ങൾ വിൽക്കുന്നുവെന്നാണ് പരാതി.


ലൈഫ്‌സ്റ്റൈൽസിന്റെ വ്യാപാരമുദ്രയ്ക്ക് സമാനമായ ലോഗോ അടയാളം ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കരുതെന്ന് കോടതി ആമസോണിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിൽപ്പെട്ട ആമസോൺ ടെക്‌നോളജീസ്, ക്ലൗഡ്‌ടെയിൽ ഇന്ത്യ, ആമസോൺ സെല്ലർ സർവീസ് എന്നിവർക്കെതിരെയാണ് ആരോപണം വന്നത്. ആമസോൺ ഏകീകൃത വാണിജ്യ സ്ഥാപനമായി പ്രവർത്തിക്കുന്നുവെന്നത് പൊതുവിൽ അറിയാവുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home