ad
Deshabhimani

print edition ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ വരവ്‌ ഇടിഞ്ഞു

travellers
വെബ് ഡെസ്ക്

Published on Dec 07, 2025, 01:02 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നില. കേന്ദ്ര സർക്കാർ കണക്കുകളനുസരിച്ച്‌ ഇ‍ൗ വർഷം ഒക്‌ടോബർ വരെ 69.8 ലക്ഷം പേരാണ്‌ ഇന്ത്യയിലെത്തിയത്‌. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയാണ് വിനോദസഞ്ചാരികളുടെ കുറവിന് കാരണം. മുൻവർഷങ്ങളിലെ ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച്‌ 2023ൽ 74.7 ലക്ഷവും 2024ൽ 76.81 ലക്ഷവും സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഏഴ്‌ ലക്ഷം പേരുടെ കുറവാണ്‌ ഇത്തവണയുണ്ടായത്‌. കോവിഡിന്‌ മുൻപ്‌ 2019ൽ 86.12 ലക്ഷം പേർ ഇന്ത്യയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home