Deshabhimani

തമിഴ്നാട്ടിൽ ടാസ്മാക് വഴിയുള്ള മദ്യവില്പനയും ശേഖരണവും ഓട്ടോമാറ്റഡ് ആക്കുന്നു

tasmac
വെബ് ഡെസ്ക്

Published on Aug 28, 2026, 12:29 PM | 1 min read

ചെന്നൈ: തമിഴ്നാട്ടിൽ സര്‍ക്കാര്‍ ഏജൻസിയായ ടാസ്മാക് വഴിയുള്ള മദ്യവില്പനയും സ്റ്റോക്കും പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നു. സെപ്തംബര്‍ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ റീട്ടെയിൽ ഷോപ്പുകളിലും പൂർണ്ണമായും ഡിജിറ്റലായ ആട്ടോമേറ്റഡ് സ്റ്റോക്ക് ഇൻഡന്റ് നടപ്പാക്കും. ഇതുവരെ സൂപ്പര്‍വൈസര്‍മാര്‍ കടലാസിൽ എഴുതി നൽകിയിരുന്ന അപേക്ഷ പ്രകാരം സ്റ്റോക് അനുവദിച്ചിരുന്ന രീതി മാറും.


കൂടുതൽ കമ്മീഷൻ കിട്ടുന്ന ഇനങ്ങൾ വില്നയ്ക്ക് എത്തിക്കയും പ്രദര്‍ശിപ്പിക്കയും ചെയ്യുന്ന രീതി സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വില്പന ശാലകൾ നിയന്ത്രിക്കുന്നവര്‍ നിശ്ചയിക്കുന്ന ബ്രാന്റുകൾ ഉപഭോക്താക്കൾ വാങ്ങിക്കുക എന്ന സമീപനമായിരുന്നു നടപ്പായത്.


ഇനി മുതൽ മുൻകാല വില്പനയുടെ അടിസ്ഥാനത്തിൽ സിസ്റ്റം ജനറേറ്റഡ് ബേസിൽ നിന്നാവും അനുമതി. ഇരുപത് ശതമാനം മാറ്റം ഡിമാന്റ് അനുസരിച്ച് കൊണ്ടു വരാം. സൂപ്പര്‍വൈസറുടെ ഫോൺ വഴി ഒടിപി അധിഷ്ഠിതമായാവും കൈമാറ്റം.


Related News

കഴിഞ്ഞ വര്‍ഷം ആരംഭിച്ച 38 ജില്ലകളിലെയും ഡിപ്പോകളിലെയും പ്രവർത്തനങ്ങൾ പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുന്ന പ്രക്രിയയുടെ ഭാഗമാണ്. ഉപഭോക്താക്കളിൽ എത്തുന്നതുവരെ എൻഡ് ടു എൻ‍ഡ് ട്രാക്കിങ് ഏര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് വിറ്റഴിക്കുന്ന മുഴുവൻ ബ്രാൻഡും ഗുണനിലവാര പരിശോധന നടത്തുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home