Deshabhimani

അഭിജീത് ദീപ്കെ കസ്റ്റഡിയിൽ? വീട്ടിലെത്തി ഡൽഹി പൊലീസ്; തിരം​ഗാ മാർച്ച് തടയാൻ കടുത്തനീക്കം

Delhi Police at Abhijeet Dipke house

അഭിജീത് ദീപ്കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 16, 2026, 02:48 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തിരം​ഗാ മാർച്ചിനെ ആരംഭിക്കുംമുൻപേ അടിച്ചമർത്താൻ കേന്ദ്രസർക്കാർനീക്കം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വീട്ടിലെത്തി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി. താൻ ഏത് നിമിഷവും അറസ്റ്റിലായേക്കുമെന്ന് അഭിജീത് നേരത്തെ പറഞ്ഞിരുന്നു. വെള്ളി വൈകുന്നേരം അഞ്ചിനാണ് ദേശീയ പതാകയേന്തി മാർച്ച്‌ ചെയ്യാൻ സിജെപി തീരുമാനിച്ചത്. എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്‌ എന്നീ സംഘടനകളും മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


കരോൾബാ​ഗിൽ ദീപ്കെ താമസിക്കുന്ന വീട്ടിലെത്തി ഡൽഹി പൊലീസ് നോട്ടീസ് നൽകി. മാർച്ചിൽ പങ്കെടുക്കരുതെന്ന് അഭിജീതിനോട് ആവശ്യപ്പെട്ടു. വീടിന് പുറത്തും വൻ പൊലീസ് വിന്യാസമുണ്ട്. ദേശീയപതാക വീശുന്നത് കുറ്റമായി കാണുന്നുവെങ്കിൽ അതിന്റെ പേരിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് അഭിജീത് അറിയിച്ചിരുന്നു.


നേരത്തെ ജന്തർമന്തറിൽ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കാനായി അഭിജീത് മുംബൈയിൽനിന്ന് ഡൽഹിയിൽ എത്തിയ ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്തിനുള്ളിൽ കയറിയായിരുന്നു പൊലീസിന്റെ അതിക്രമം. സൗരവ് ദാവ്, അശുതോഷ് റാങ്കെ എന്നീ സിജെപി നേതാക്കളെയും വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്തു.


ഡൽഹി കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകിട്ട്‌ അഞ്ചിനാണ്‌ തിരംഗാ മാർച്ച്‌ പ്രഖ്യാപിച്ചത്‌. ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് സിജെപി സഹകൺവീനർമാരായ സ‍ൗരവ്‌ ദാസ്‌, അശുതോഷ്‌ റംക എന്നിവർ അറസ്റ്റിലായതിനെത്തുടർന്നാണ്‌ മാർച്ച്‌. പ്രതിഷേധം നേരിടാൻ വൻ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസത്തേക്ക്‌ കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ പാർക്ക്‌ അടയ്‌ക്കാനും ന്യൂ‍ഡൽഹി മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home