മൈസൂരുവിൽ കർഷകനെ കടിച്ചുകീറി കടുവ; ആക്രമണം വനംവകുപ്പിന്റെ ഓപറേഷനിടെ | Video

Screengrab
മൈസൂരു: മൈസൂരു സരഗൂരിൽ കര്‍ഷകന് കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ബഡഗലപ്പുരയിൽ കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ഓപറേഷനിടെയാണ് ആക്രമണം. കൃഷിഭൂമിയിലേക്ക് പാഞ്ഞെത്തിയ കടുവ കർഷകനായ മഹാദേവയെ (34) കടിച്ചുകീറുകയായിരുന്നു. മരത്തിന് മുകളിൽ കയറിയാണ് മറ്റ് കർഷകർ രക്ഷപെട്ടത്.
വ്യാഴാഴ്ച രാവിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. കടുവ വരുന്നത് കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും മഹാദേവയെ കടന്നുപിടിച്ച് ആക്രമിച്ചു. തലയും മുഖവും കടുവ കടിച്ചുകീറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഹാദേവയുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് പിന്നാലെ വനംവകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജീവൻ രക്ഷിക്കാൻ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ മാത്രമാണ് എത്താറുള്ളതെന്നും പ്രദേശവാസികൾ ആരോപിച്ചു.










0 comments