ad
Deshabhimani

കൊൽക്കത്തയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികൾ മരിച്ചു

manhole

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 02, 2025, 08:12 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കൊൽക്കത്ത ലെതർ കോംപ്ലക്സിലെ ലെതർ യൂണിറ്റുകളുടെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഒരു തൊഴിലാളി കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. വീണ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയതാണ് മറ്റ് രണ്ട് തൊഴിലാളികളുമെന്നാണ് വിവരം.


സുമൻ സർദാർ, ഫർസാൻ ഷെയ്ഖ്, ഷെയ്ഖ് ഹാഷിം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മൂവരുടെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. നാല് ദിവസം മുമ്പാണ് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ സിറ്റികളിൽ മാനുവൽ സ്കാവഞ്ചിങ് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. മരിച്ച തൊഴിലാളികൾ കോർ‌പ്പറേഷന്റെ ടീമിൽ ഉൾപ്പെട്ടവരല്ലെന്നും ലെതർ കോംപ്ലക്സ് മാനേജ്മെന്റ് ടീം ഏർപ്പെടുത്തിയവരാണെന്നുമാണ് കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home