ad
Deshabhimani

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ അപകടം: മൂന്ന് മരണം

jharkhand coal mine accident
വെബ് ഡെസ്ക്

Published on Sep 13, 2026, 02:21 PM | 1 min read

റാഞ്ചി: ജാർഖണ്ഡിൽ അനധികൃത ഖനി തകർന്ന് മൂന്ന് മരണം. ധൻബാദ് ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.


കാത്രാസ് മേഖലയിലുള്ള കേശൽപൂർ കുമാർപട്ടിയിലാണ് രാവിലെ ഏഴ് മണിയോടെ അപകടം നടന്നത്. കൽക്കരി വെട്ടി ശേഖരിക്കുന്നതിനായി നിരവധിയാളുകൾ ഖനിയിലെ തുരങ്കത്തിലേക്ക് കടന്നപ്പോഴാണ് അപകടം.





തുരങ്കത്തിന്റെ മുകൾഭാഗം പെട്ടെന്ന് പൊളിഞ്ഞുവീഴുകയായിരുന്നു. ഇതോടെ പലരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയുമായിരുന്നുവെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ സമീപവാസികൾ സ്ഥലത്തെത്തി അവശിഷ്ടം നീക്കാൻ ശ്രമം തുടങ്ങിയിരുന്നു.


​ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ മരിച്ചതായി നാഷണൽ കോളിയറി മസ്ദൂർ യൂണിയൻ റീജിയണൽ പ്രസിഡന്റ് വിമൽേഷ് ചൗബേ അറിയിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home