ad
Deshabhimani

ഉദ്ദംപൂരിൽ സൈനികവാ​ഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

CRPF personnel killed
വെബ് ഡെസ്ക്

Published on Aug 07, 2025, 01:00 PM | 1 min read

ശ്രീന​ഗർ : ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ സൈനികവാ​ഹനം കൊക്കയിലേക്ക് മറിഞ്ഞ് സെൻട്രൽ റിസർവ് പൊലീസ് സേനയിലെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. കാണ്ട്വ-ബസന്ത്ഗഡ് റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.


പൊലീസും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സേനയുടെ 187-ാം ബറ്റാലിയന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനത്തിൽ 23 പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home