ad
Deshabhimani

ഉജ്ജയിനി എക്സ്പ്രസ് തീവണ്ടിയുടെ കോച്ചുകൾ പാളം തെറ്റി

uj
വെബ് ഡെസ്ക്

Published on May 19, 2026, 10:41 AM | 1 min read

ഋഷികേശ്: യോഗ് നഗരി ഋഷികേശ് റെയിൽവേ സ്റ്റേഷന് സമീപം ഖണ്ഡ് ഗാവ് പ്രദേശത്ത് ഉജ്ജയിനി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. തിങ്കളാഴ്ച രാത്രി 9:40-ഓടെ ട്രെയിൻ റെയിൽവേ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് ട്രെയിനിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


ഇൻഡോറിലെ ലക്ഷ്മിബായ് നഗറിനും യോഗ് നഗരി ഋഷികേശിനും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഷണ്ടിങ് ലൈനിന്റെ അവസാനഭാഗത്തുള്ള ഡെഡ് എൻഡ് ബഫറിൽ എൻജിൻ ചെന്നിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾക്ക് മേൽ സമ്മർദ്ദം കൂടുകയും, ഒരു കോച്ച് പാളത്തിൽ നിന്ന് പുറത്തേക്ക് തെറിക്കുകയും മറ്റൊരു കോച്ച് നടുഭാഗം തകരുകയും ചെയ്തു. അപകടത്തിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


രാജ്യത്ത് റെയിൽവേ അപകടങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഏറ്റവും ഒടുവിലായി തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസിലും, ബിഹാറിലെ സസാറാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിലും തീപിടിത്തമുണ്ടായി. ട്രാക്ക് തെറ്റലുകളും തീപിടിത്തങ്ങളും ഉൾപ്പെടെയുള്ള അപകടങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങളെയും അറ്റകുറ്റപ്പണികളിലെ വീഴ്ചകളെയും വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home