കളിക്കുന്നതിനിടെ വിഷക്കായ കഴിച്ചു, മൂന്ന് കുട്ടികൾ മരിച്ചു

വരാണസി: സ്കൂൾ അവധിദിനത്തിൽ കളിക്കുന്നതിനിടെ വിഷക്കായ കഴിച്ച മൂന്ന് കുട്ടികൾ മരിച്ചു. വാരണാസിയിലെ ഉൾനാടൻ ഗ്രാമമായ കർധന പ്രദേശത്താണ് അപകടം. മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഞായറാഴ്ച കുട്ടികൾ ഒരുമിച്ച് കളിക്കാനിറങ്ങിയതായിരുന്നു. അവരിൽ മൂന്ന് പേർ അറിയാതെ വിഷമുള്ള 'കനേർ' (ഒലിയാൻഡർ) ചെടിയുടെ ഫലം കഴിച്ചതാണ് അപകടരമായതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേർ ഞായറാഴ്ച തന്നെ മരിച്ചു. ബനാറസ് സർവകലാശാല ആശുപത്രിയിൽ ചികിത്സയ്ക്കിടെ തിങ്കളാഴ്ച മൂന്നാമത്തെ കുട്ടിയും മരിച്ചു.
ഞായറാഴ്ച രണ്ട് കുട്ടികൾ മരിച്ചപ്പോൾ പൊലീസിനോ അധികാരികൾക്കോ വിവരം ലഭിച്ചില്ല. അവരുടെ മാതാപിതാക്കൾ പോലീസിനെ അറിയിക്കാതെ അന്ത്യകർമങ്ങൾ നടത്തി. മൂന്നാമത്തെ കുട്ടി സർക്കാർ ആശുപത്രിയിൽ മരിച്ചപ്പോൾ ആശുപത്രി മെമ്മോ വഴിയാണ് പൊലീസ് സംഭവം തിരിച്ചറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് വിഷക്കായ കഴിച്ചതായി തിരിച്ചറിയുന്നത്.
മുൻകരുതൽ നടപടിയായി ഒപ്പം കളിച്ച കുട്ടികളെയും വൈദ്യപരിശോധന നടത്തിയതായി ഡിസിപി പറഞ്ഞു.










0 comments