ad
Deshabhimani

‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഭീഷണി; യുപിയിൽ മിശ്ര വിവാഹം മാറ്റിവെച്ചു

marriage
വെബ് ഡെസ്ക്

Published on Feb 14, 2026, 07:56 PM | 1 min read

ബറേലി: ഹിന്ദു സംഘടനയുടെ ഭീഷണിയെത്തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ മിശ്രവിവാഹം മാറ്റിവെച്ചു. അകാൻക്ഷ ഗൗതം, ഷാവേസ് റാണ എന്നിവർ വെള്ളിയാഴ്ചയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. ഇരുവരും മീററ്റിൽ നിന്നുള്ളവരാണ്. വിവാഹ വാർത്ത പുറത്തു വന്നതിനെത്തുടർന്ന്, ഹിന്ദു സുരക്ഷാ സംഘടന അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിവാഹ കത്തിൽ വരന്റെ യഥാർഥ പേര് മറച്ചു വെച്ചുവെന്നാണ് സംഘടന ആരോപിച്ചത്.


ഷാവേസ് എന്ന യുവാവിന്റെ പേര് സഹിൽ എന്ന് കത്തിൽ അച്ചടിച്ചത് മതം ഒളിപ്പിക്കാനാണെന്നാണ് സംഘടന പറയുന്നത്. എന്നാൽ, താൻ ഹിന്ദുവല്ലെന്നും ബുദ്ധമത വിശ്വാസിയാണെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പെൺകുട്ടി പറഞ്ഞു. സഹിൽ എന്നത് വിളിപ്പേരാണ്. സ്വത്ത് തർക്കം നിലനിൽക്കുന്നതിനാൽ തന്റെ അമ്മാവൻ ആണ് മതപരിവർത്തനം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home