ad
Deshabhimani

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകാൻ സാധ്യത: വായു ​ഗുണനിലവാരവും 'മോശം'

delhi ncr fog

PHOTO: PTI

വെബ് ഡെസ്ക്

Published on Feb 03, 2026, 08:49 AM | 1 min read

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹി- എൻസിആറിൽ ചൊവ്വാഴ്ച്ച രാവിലെ ദൃശ്യപരത കുറവായതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.


കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് താപനിലയിലും ക്രമാതീതമായ കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ ഇന്നത്തെ കൂടിയ താപനില 20 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില 8 ഡി​ഗ്രി സെൽഷ്യസുമാണ്.



ദൃശ്യപരത കുറവായതിനാൽ വിമാന സർവീസിൽ കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതായും യാത്രക്കാർ വിമാനത്തിന്റെ പുറപ്പെടൽ സമയം നിരന്തരം പരിശോധിക്കണമെന്നും ഡൽഹി എയർപ്പോർട്ട് അറിയിച്ചു.


അതേസമയം, വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമായി തുടരുന്നു. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 7 വരെ 254 ആയിരുന്നു. ഔദ്യോഗിക ഡാറ്റ പ്രകാരം വായു ഗുണനിലവാരം 'മോശം' വിഭാഗത്തിലാണ്.


തിങ്കളാഴ്ച, നഗരത്തിലെ ശരാശരി എക്യുഐ 188 ആയിരുന്നു. 21 മോണിറ്ററിംഗ് സ്റ്റേഷനുകൾ 'മിതമായ' വായു ഗുണനിലവാരവും 16 സ്റ്റേഷനുകൾ 'മോശം' വിഭാഗത്തിലും വായു ​ഗുണനിലവാരം റിപ്പോർട്ട് ചെയ്തതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home