Deshabhimani

print edition ഇത് മർദനത്തിന്റെ പാടുകൾ: നടി സെയ്ൻ മേരി ഖാൻ

Delhi Police attacked
വെബ് ഡെസ്ക്

Published on Oct 13, 2026, 01:57 AM | 1 min read

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്-കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന മാർച്ചിനെതിരായ പൊലീസ്‌ മർദനത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച്‌ നടി സെയ്ൻ മേരി ഖാൻ. ‘വല്ലാതങ്ങ്‌ പേടിപ്പിക്കരുത്‌; പേടി ഇല്ലാതായി പോകും’ പൊലീസ് അതിക്രമത്തിൽ സ്വന്തം ശരീരത്തിലേറ്റ പരിക്കുകളുടെ പാടുകൾ സമൂഹമാധ്യവീഡിയോയിൽ പങ്കുവച്ചുകൊണ്ട് താരം പറഞ്ഞു. ബോളിവുഡ് സൂപ്പർതാരം ആമിർഖാന്റെ സഹോദരപുത്രിയാണ്‌ സെയ്‌ൻ.


ശനിയാഴ്ച മുംബൈയിലെ ആഗസ്‌ത്‌ ക്രാന്തി മൈതാനത്ത് നടന്ന ഐക്യദാർ-ഢ്യ പ്രക്ഷോഭത്തിനെത്തിയപ്പോഴാണ് സെയ്നെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടൻ ഇമ്രാൻ ഖാൻ, നടി ലേഖ വാഷിങ്ടൺ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറിനുശേഷമാണ് മൂന്നുപേരെയും വിട്ടയച്ചത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പൊലീസ് വ്യക്തമായ മറുപടി നൽകിയില്ലെന്നും സെയ്ൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home