ad
Deshabhimani

'ഇതാണ് യുപി മോഡൽ': ശമ്പളമില്ല, ശുചീകരണ തൊഴിലാളികൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു

UP sanitation workers protest.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 02:33 PM | 1 min read

ലഖ്നൗ: ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാതെ ഉത്തർപ്രദേശ്. രാജ്യത്തിന് മാതൃകയായി ബിജെപി ഉയർത്തിക്കാട്ടുന്ന ഉത്തർപ്രദേശിലെ ശുചീകരണ തൊഴിലാളികളാണ് ശമ്പളം മുടങ്ങുന്നത് തുടർക്കഥയായതോടെ പണിമുടക്ക് പുനരാരംഭിച്ചത്. ഉത്തർപ്രദേശിലെ ഹർദോയിലിലാണ് ശുചീകരണ തൊഴിലാളികൾ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്.


അധികൃതരുടെ അനാസ്ഥയിൽ രോഷാകുലരായ തൊഴിലാളികൾ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ മാലിന്യം തള്ളി. സമരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.



നേരത്തെ മുടങ്ങിയ ശമ്പളത്തിന്റെ ഒരു വിഹിതം തൊഴിലാളികളുടെ അക്കൗണ്ടിലെത്തിയതോടെ സമരം പിൻവലിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഫെബ്രുവരിയിലെ ശമ്പളം മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശമ്പളം വീണ്ടും മുടങ്ങിയതോടെ ശുചീകരണ തൊഴിലാളികൾ പണിമുടക്ക് സമരം പുനരാരംഭിച്ച് തെരുവിലിറങ്ങുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home