print edition നെല്ലിന്റെ താങ്ങുവില വർധന ക്വിന്റലിന് 72 രൂപമാത്രം

ന്യൂഡൽഹി : നെല്ലിന്റെ താങ്ങുവിലയിൽ ക്വിന്റലിന് 72 രൂപയുടെമാത്രം വർധന വരുത്തി കേന്ദ്രസർക്കാർ. സാധാരണ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 2369 രൂപയിൽനിന്നും 2389 രൂപ മാത്രമായാണ് കൂട്ടിയത്. എ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 2389 രൂപയിൽനിന്ന് 2461 രൂപയാക്കി. നെല്ലിന്റെ കൃഷിച്ചെലവ് ക്വിന്റലിന് 1627 രൂപമാത്രമാണെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്‌ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം താങ്ങുവില 72 രൂപമാത്രം വർധിപ്പിച്ചത്. മറ്റ് 14 ഖാരിഫ് വിളകളുടെ താങ്ങുവിലയും നിശ്ചയിച്ചു. സൂര്യകാന്തി വിത്തിന്റെ താങ്ങുവിലയിലാണ് ഉയർന്ന വർധന– 622 രൂപ.










0 comments