ad
Deshabhimani

print edition ആവേശമായി രബീന്ദ്രനാഥ്‌ സർദാർ

Rabindranath Sardar.jpg

രബീന്ദ്രനാഥ്‌ സർദാർ ബിൻപുർ മണ്ഡലത്തിൽ വോട്ടഭ്യർഥിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ ബിൻപുർ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ആവേശമായി കർകത്തൊഴിലാളികളും തൊഴിലാളികളും. കർഷകത്തൊഴിലാളിയും സിപിഐ എം ബെൽപഹാരി ഏരിയാ സെക്രട്ടറിയുമായ രബീന്ദ്രനാഥ്‌ സർദാർ ഇടതുപക്ഷ സ്ഥാനാർഥിയായതോടെ തൊഴിലാളികൾ വലിയ ആവേശത്തിലാണ്‌. രക്തസാക്ഷി ഗ്രാമങ്ങളുള്ള ബിൻപ‍ുരിലെ ജനങ്ങൾ ഇടതുപക്ഷത്തിലാണ്‌ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്‌.


2003–2010ൽ തൃണമൂൽ കോൺഗ്രസ്‌, ബിജെപി, മാവോയിസ്റ്റ് സംഘങ്ങൾ ജംഗിൾമഹൽ മേഖലയിൽ ഒഴുക്കിയ രക്തപ്പുഴയുടെ ഏറ്റവും വലിയ സാക്ഷിയായിരുന്നു ജാർഗ്രാം ജില്ല. രക്തസാക്ഷി കുടുംബങ്ങൾ മുഴുവൻ പാർടി പരിപാടികളിലും സ്ഥാനാർഥി പ്രചാരണത്തത്തിലും സജീവമായി പങ്കെടുക്കുന്നു. കടുത്ത ചൂടിനെ അവഗണിച്ചാണ്‌ ബിൻപൂരിലെ ഷിൽഡ മേഖലയിലെ ജനങ്ങൾ രബീന്ദ്ര നാഥിനെ സ്വീകരിക്കാനെത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home