2026 ലെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ഇന്ന് നിർവഹിക്കും

image: civilsdaily
ന്യൂഡൽഹി : ഈ വർഷത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിലാണ് വെച്ചാണ് പുരസ്കാര വിതരണം.
ആകെ 131 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നത്. രണ്ട് പത്മവിഭൂഷൺ, ആറ് പത്മഭൂഷൺ, 58 പത്മശ്രീയടക്കം 66 പത്മപുരസ്കാരങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി,ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ബാക്കിയുള്ള പുരസ്കാരങ്ങൾ പിന്നീട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. കല, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, വ്യവസായം വാണിജ്യം വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ സംഭവനകൾക്കാണ് പുരസ്കാരം.










0 comments