ആന്ധ്രയില്‍ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിനികളുടെ മുടി മുറിച്ചു

പ്രതീകാത്മക ചിത്രം
വിശാഖപട്ടണം : ആന്ധ്രാ പ്രദേശിൽ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടികളുടെ മുടി മുറിച്ച നിലയിൽ. ഭീമിലിയിലെ കൃഷ്ണപുരം കസ്തൂർബ ഗാന്ധി ബാലിക സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. പത്ത് വിദ്യാർഥിനികളുടെ മുടിയാണ് അജ്ഞാതൻ മുറിച്ചത്.
സെപ്തംബർ പതിനാറിനാണ് സംഭവം. ഹോസ്റ്റലിലെ രണ്ട് മുറികളിലായി ഏകദേശം 38 ഓളം കുട്ടികളാണുണ്ടായിരുന്നത്. ആറ് പെൺകുട്ടികൾ ഒരു മുറിയിലും നാല് പെൺകുട്ടികൾ മറ്റൊരു മുറിയിലുമാണ് കിടന്നുറങ്ങിയത്. പുറത്തുനിന്നൊരാൾ കയറി ചെയ്തതാകാമെന്ന ആശങ്കയില്ലെന്നും സഹപാഠികൾ തന്നെ ചെയ്തതാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. ഹോസ്റ്റലിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഹോസ്റ്റലിലെ രാത്രികാല സുരക്ഷയിലും മേല്‍നോട്ടത്തിലും ഗുരുതരമായ വീഴ്ച വരുത്തിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍, കാവല്‍ക്കാരി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.









0 comments