ad
Deshabhimani

print edition വീണ്ടും ബിജെപിയെ സുഖിപ്പിച്ച് തരൂർ

taroor.
avatar
സ്വന്തം ലേഖകൻ

Published on Aug 10, 2026, 01:30 AM | 1 min read

ന്യൂഡൽഹി: മോദി സർക്കാരും ബിജെപിയും പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിൽ പിന്തുണയ്‌ക്കുന്ന പതിവ്‌ ‘കലാപരിപാടി’യുമായി പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂർ രംഗത്തെത്തിയതോടെ വെട്ടിലായി കോൺഗ്രസ്‌ നേതൃത്വം. യുവതലമുറയുടെ വികാരം മനസ്സിലാക്കുന്നതിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും പരാജയപ്പെട്ടെന്ന തരൂരിന്റെ ഒടുവിലത്തെ പ്രസ്‌താവന ബിജെപി ആയുധമാക്കിയിട്ടും ഒന്നും ചെയ്യാൻ കഴി്യാത്ത അവസ്ഥയിലാണ്‌ കോൺഗ്രസ്‌.


ഇന്റർനാഷണൽ മൂവ്മെന്റ്‌ ടു യുണൈറ്റഡ്‌ നാഷണൻസ്‌ (ഐഐഎംയുഎൻ) മുംബൈയിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കവെയാണ്‌, ‘കോൺഗ്രസും യുവജനങ്ങളുടെ വിഷയം ഏറ്റെടുത്തിരുന്നു. രാഹുൽ ഗാന്ധി ചില പരിപാടികളെല്ലാം നടത്തിയിരുന്നു. എന്നാൽ, അതൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ല. യുവജനങ്ങളുടെ മിടിപ്പുകൾ മനസ്സിലാക്കാൻ നമുക്ക്‌ കഴിയണം’ എന്ന പരാമർശം തരൂർ നടത്തിയത്‌. വ്യാഴാഴ്‌ച ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ ഐഐഎംയുഎൻ സംഘടിപ്പിച്ച ജെൻ സി സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ അതേ വേദിയിൽ മറ്റൊരു സംവാദത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും തള്ളിപ്പറഞ്ഞ തരൂരിന്റെ നടപടി പ്രവർത്തർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്‌.


പ്രസ്‌താവന ചർച്ചയായതോടെ തരൂരിനെ പിന്തുണച്ച്‌ ബിജെപി രംഗത്തെത്തി. ‘ ശശി തരൂർ വസ്‌തുത മാത്രമേ പറയു. യുവജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ കോൺഗ്രസ്‌ പരാജയമായിരുന്നു. അതുകൊണ്ടാണ്‌, അവർക്ക്‌ ജനവിശ്വാസം ആർജിക്കാൻ കഴിയാത്തത്‌’– ബിജെപി നേതാവും ബിഹാർ മന്ത്രിയുമായ രാംകൃപാൽ യാദവ്‌ പറഞ്ഞു. വിവാദമായതോടെ മാധ്യമങ്ങൾ പ്രസ്‌താവന വളച്ചൊടിച്ചെന്ന് തരൂർ സമൂഹമാധ്യങ്ങളിൽ പോസ്റ്റിട്ടു. നേരത്തെയും നിരവധി സന്ദർഭങ്ങളിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വെള്ളപൂശുന്ന നിലപാട്‌ തരൂർ സ്വീകരിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home