ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം

Image used for representational purposes. PHOTO: PTI
രജൗരി: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സുന്ദർബാനി സെക്ടറിലെ ഫാൽ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് സംഭവം. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
നുഴഞ്ഞുകയറ്റ സാധ്യതയുള്ള പ്രദേശം വഴി സെെന്യം റോന്ത് ചുറ്റുമ്പോൾ, ഒളിഞ്ഞുനിന്ന അക്രമാകാരികൾ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഭീകരർ പിന്തിരിഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.










0 comments