ജമ്മു - കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ പങ്കുവച്ച ചിത്രം
ശ്രീനഗർ : ജമ്മു - കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.
കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെയാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചത്. ഉദ്ദംപുരിൽ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ദോഡ ജില്ലയിലെ ഭാദേർവേ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.









0 comments