ad
Deshabhimani

സർക്കാർ ജോലി ലഭിച്ചതിനെതുടർന്ന് സുഹൃത്ത് പ്രണയത്തിൽ നിന്ന് പിന്മാറി; യുവതി ആത്മഹത്യ ചെയ്തു

1280
വെബ് ഡെസ്ക്

Published on Jan 14, 2026, 09:37 AM | 1 min read

ഹൈദരാബാദ്: സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്നും ആൺസുഹൃത്ത് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ അധ്യാപികയായ കൊമ്മാനി സീതാരാമ (27) തൊട്ടടുത്ത ഗ്രാമത്തിലെ യുവാവുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവിന് സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. ഇതോടെ ഇയാൾ പ്രണയത്തിൽനിന്നും പിന്മാറി.


സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഇയാൾ പ്രണയബന്ധം ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. തെലങ്കാനയിലെ കോതഗഡിക്കടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്കു മുൻപ് യുവാവിന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home