ad
Deshabhimani

ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് വാർഡൻ; ദൃശ്യങ്ങൾ പുറത്ത്

Telangana hostel warden.jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 12:15 PM | 1 min read

ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ വാർഡൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നിസാമാബാദിലെ എസ്.സി ഹോസ്റ്റലിലാണ് സംഭവം.


പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വടി ഉപയോഗിച്ച് വാർഡൻ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ നടപടിയെടുത്തു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് പെൺകുട്ടിയെ വാർഡൻ ക്രൂരമായി തല്ലിയത്.


പെൺകുട്ടി കരയുകയും അപേക്ഷിക്കുകയും ചെയ്തിട്ടും വാർഡൻ മർദ്ദനം തുടർന്നു. ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥി രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും വാർഡനെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.





കുട്ടികൾക്ക് നേരെയുള്ള ഇത്തരം ക്രൂരതകൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. വാർഡനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഹോസ്റ്റൽ അധികൃതർക്ക് വീഴ്ച പറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home