തെലങ്കാന ഹൈക്കോടതിക്ക് വ്യാജ ബോംബ് ഭീഷണി

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിക്ക് വ്യാജ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടതി പരിസരത്ത് സ്ഫോടക വസ്തുവായ ആർഡിഎക്സ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശം.
രാവിലെ 11ഓടെയാണ് ഇമെയിൽ ലഭിച്ചതെന്ന് ചാർമിനാർ ഇൻസ്പെക്ടർ ടി രാംബാബു പറഞ്ഞു. തുടർന്ന് ഹൈദരാബാദ് പൊലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിനൊപ്പം ലോക്കൽ പൊലീസും കോടതി പരിസരത്ത് പരിശോധന നടത്തി.
എന്നാൽ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കോടതി പരിസരത്ത് ലോക്കൽ പൊലീസ് സുരക്ഷ ശക്തമാക്കി.
സമീപകാലത്തായി വ്യാജ ഭീഷണി സന്ദേശങ്ങൾ രാജ്യത്ത് വർധിച്ചു വരുന്നു. നിരവധി പൊതു ഇടങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കുമാണ് ഇതിനകം ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.










0 comments