ad
Deshabhimani

സിപിഐ എം 
സ്ഥാനാർഥി 
സത്യേന്ദ്രയാദവിന്‌ 
വോട്ട് തേടി

print edition മാഞ്ചിയിൽ 
ആവേശത്തിരയിളക്കി തേജസ്വി

tejaswi yadav
വെബ് ഡെസ്ക്

Published on Oct 29, 2025, 04:07 AM | 1 min read


പട്‌ന​

മാഞ്ചിയിലെ സിപിഐ എം സ്ഥാനാർഥി ഡോ. സത്യേന്ദ്രയാദവിന്‌ വേണ്ടി വോട്ടുതേടി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്‌. നർപലിയയിൽ ആവേശത്തിരയടിച്ച യോഗത്തിൽ സിറ്റിങ് എംഎൽഎ സത്യേന്ദ്രയാദവിന്റെ നേട്ടങ്ങൾ തേജസ്വി എണ്ണിപ്പറഞ്ഞു. നവംബർ ആറിന്‌ വോട്ടിങ്ങ്‌യന്ത്രത്തിന്റെ മുന്നിലെത്തുന്നവരുടെ കണ്ണുകളും വിരലുകളും ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മാത്രം പതിയണമെന്ന്‌ അഭ്യര്‍ഥിച്ചു.


നവംബർ 14ന്‌ ബിഹാറിൽ മഹാസഖ്യത്തിന്റെ സർക്കാർ അധികാരത്തിൽ വരുമെന്നും സംസ്ഥാനത്ത്‌ വികസന സൂര്യൻ ഉദിച്ചുയരുമെന്നും തേജസ്വി പറഞ്ഞു.

ആയിരങ്ങൾ പങ്കെടുത്ത യോഗത്തിലെ ആവേശവും ജനപങ്കാളിത്തവും മാഞ്ചിയിലെ ജനങ്ങൾ അവരുടെ വോട്ട്‌ ആർക്കാണെന്ന കാര്യം തീർച്ചപ്പെടുത്തിയതായി ഡോ. സതേന്ദ്രയാദവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home