2 തേജസ്‌ യുദ്ധവിമാനം സെപ്‌തംബറിൽ കൈമാറും

tejas war plane
വെബ് ഡെസ്ക്

Published on Sep 01, 2025, 01:30 AM | 1 min read


ന്യൂഡൽഹി

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌എഎൽ) നിർമിച്ച രണ്ട്‌ തേജസ്‌ മാർക്ക്‌ 1 എ യുദ്ധവിമാനം സെപ്‌തംബർ അവസാനത്തോടെ വ്യോമസേനയ്‌ക്ക്‌ ലഭ്യമാക്കുമെന്ന്‌ പ്രതിരോധ സെക്രട്ടറി ആർ കെ സിങ്‌ അറിയിച്ചു. തേജസ്‌ യുദ്ധവിമാനം സമയത്ത്‌ നിർമിച്ചുനൽകാത്തതിൽ വ്യോമസേനാ മേധാവി അമർപ്രീത്‌ സിങ്‌ എച്ച്‌എഎല്ലിനെ നേരത്തെ വിമർശിച്ചിരുന്നു. 97 തേജസ്‌ യുദ്ധവിമാനം കൂടി വാങ്ങും. 48000 കോടി രൂപ മുതൽമുടക്കിൽ 83 തേജസ്‌ വിമാനം വാങ്ങാൻ 2021 ഫെബ്രുവരിയിലാണ്‌ കരാറായത്‌. 38 വിമാനങ്ങൾ കൈമാറി.


വിമാനങ്ങൾക്ക്‌ എന്‍ജിന്‍ എത്തിക്കുന്ന യുഎസ്‌ കമ്പനിയായ ജിഇ എയ്‌റോസ്‌പേസാണ്‌. എൻജിനുകൾ കൃത്യമായ ഇടവേളകളിൽ കൈമാറുന്നതിൽ ജിഇയ്‌ക്കുവീഴ്‌ചയുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Home