ad
Deshabhimani

ചാരസംഘം കൂടുതൽ കുട്ടികളെ ഉപയോഗപ്പെടുത്തിയതായി സംശയം, 40 പേർ നിരീക്ഷണത്തിൽ

spy
വെബ് ഡെസ്ക്

Published on Jan 07, 2026, 05:09 PM | 1 min read

പത്താൻകോട്ട്: പഞ്ചാബിൽ കഴിഞ്ഞ ദിവസം പാക് ചാര സംഘങ്ങളുമായി ബന്ധം പുലർത്തിയതായി കണ്ടെത്തിയ 15 വയസുകാരൻ അറസ്റ്റിലായതിന് പിന്നാലെ 40 കുട്ടികൾ കൂടി നിരീക്ഷണത്തിൽ. പ്രായപൂർത്തിയാകാത്തവരും കൌമാരക്കാരുമായി നാൽപ്പതോളം പേർ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.


കുട്ടികളിൽ 12 പേർ പഞ്ചാബിൽനിന്നും ഹരിയാണയിൽ നിന്നുമുള്ളവരും 25 പേർ ജമ്മു കശ്മീരിൽ നിന്നുമുള്ളവരുമാണ്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഇവരെ പാക് ഏജൻസികൾ സോഷ്യൽ മീഡിയ വഴി കെണിയിൽ അകപ്പെടുത്തി എന്നാണ് നിഗമനം.


Related News

കുട്ടികളുടെ ഫോൺ ക്ലോൺ ചെയ്താണ് ഇവർ വിവരങ്ങൾ ചോർത്തിയത്. സംശയാസ്പദമായ ആപ്പുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചാണ് ഇവരിൽ പലരെയും ആകർഷിച്ചത്.


ഇന്ത്യൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ചിത്രീകരിക്കാനും സുരക്ഷാ വാഹനങ്ങളുടെ നീക്കം സംബന്ധിച്ച വിവരം നൽകാനും, തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാനും ഇവരിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതായി അന്വേഷകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home