ad
Deshabhimani

എഐഎസ്‌ജിഇഎഫ്‌ 
അഖിലേന്ത്യാ സമ്മേളനം തുടങ്ങി

tapan sen
വെബ് ഡെസ്ക്

Published on Jan 25, 2026, 12:00 AM | 1 min read


ഷിർദി (മഹാരാഷ്‌ട്ര)

കേന്ദ്ര സർക്കാർ പിന്തുടരുന്ന നവഉദാരനയങ്ങളുടെ ഫലമായി ഇന്ത്യയിലെ തൊഴിലാളിവർഗം കടുത്ത പ്രതിസന്ധിയിലാണെന്ന് സിഐടിയു വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഷിർദിയിൽ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ്‌ എംപ്ലോയീസ് ഫെഡറേഷൻ പതിനെട്ടാം സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സിവിൽ സർവീസിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്‌. ഇന്ത്യക്കുമേൽ താരിഫ് ചുമത്തിയ ഡോണൾഡ് ട്രംപിന്റെ ഭ്രാന്തൻ നടപടികളെ തുറന്നെതിർക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്ന കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്യുകയാണ്– അദ്ദേഹം പറഞ്ഞു.


സംസ്ഥാനങ്ങളിലെ 29 സംഘടനകളെ പ്രതിനിധീകരിച്ച് 800 പേർ പങ്കെടുക്കുന്നു. ഫെഡറേഷൻ പ്രസിഡന്റ് സുഭാഷ് ലാംബ അധ്യക്ഷനായി. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എം എ അജിത്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ ശ്രീകുമാർ, ബിഇഎഫ്‌ഐ പ്രസിഡന്റ്‌ എസ് എസ് അനിൽ, ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സി ജെയിംസ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി അനിമേഷ് മിത്ര എന്നിവർ സംസാരിച്ചു. ചർച്ചയിൽ കേരളത്തിൽനിന്ന്‌ എസ് ഗോപകുമാർ, എൻ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. എം ഷാജഹാൻ പ്രമേയം അവതരിപ്പിച്ചു. സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home