ad
Deshabhimani

"എതിർപ്പ്‌ നേരിടുന്ന 
മിശ്രവിവാഹം 
സിപിഐ എം ഓഫീസിൽ നടത്തും' : പി ഷൺമുഖം

tamilnadu cpim intercaste marriage

പി ഷൺമുഖം

വെബ് ഡെസ്ക്

Published on Aug 27, 2025, 02:56 AM | 1 min read


ചെന്നൈ

എതിർപ്പുകളും ഭീഷണിയും നേരിടുന്ന മിശ്ര വിവാഹങ്ങൾ പാർടി ഓഫീസുകളിൽവച്ച്‌ നടത്തുമെന്ന്‌ സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം. എല്ലാ സമുദായങ്ങളിലും പുരോഗമനവാദികളുണ്ട്‌. അവരെ കണ്ടെത്തി സംഘടിപ്പിച്ചാൽ മാത്രമെ ജാതീയതയ്‌ക്കെതിരെ കൂട്ടായ പ്രതിരോധം തീർക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾക്കെതിരെ ചെന്നൈയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർപ്പ്‌ നേരിട്ട വിവാഹം നടത്തിയതിന്റെ പേരിൽ തിരുനെൽവേലിയിലെ പാർടി ഓഫീസ്‌ അടിച്ചുതകർത്തിരുന്നു. എന്നിട്ടും പാർടി പിന്തിരിഞ്ഞില്ല.


തിരുനെൽവേലി ജില്ലയിൽമാത്രം ഒരു വർഷം 240 കൊലപാതകങ്ങളാണ്‌ ഉണ്ടായതെന്നും സാഹചര്യം അനിയന്ത്രിതമായ സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിക്കൊലകൾ ചെറുക്കാൻ പ്രത്യേക നിയമം രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം നിയമസഭാകക്ഷി മുൻ നേതാവ്‌ എ സ‍ൗന്ദരരാജൻ 2015ൽ ബിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ നിയമനിർമാണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഷൺമുഖം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home