ad
Deshabhimani

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ എം

Tamilnadu election

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ എം സ്ഥാനാര്‍ഥികള്‍

വെബ് ഡെസ്ക്

Published on Mar 31, 2026, 08:36 AM | 1 min read

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ എം. നിലവിലെ എംഎൽഎമാർക്ക് മുൻഗണന നൽകുന്നതോടൊപ്പം തന്നെ സംഘടനാ രംഗത്തെ പ്രമുഖരും തെരഞ്ഞെടുപ്പ് രം​ഗത്തുണ്ട്.


ഗന്ധർവക്കോട്ടൈയിൽ നിലവിലെ എംഎൽഎ ആയ എം. ചിന്നദുരൈയെ ആണ് സ്ഥാനാർഥി. കീഴ്വേളൂരിൽ രണ്ട് തവണ കാലാവധി പൂർത്തിയാക്കിയ ഡി. ലത മത്സരിക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) നാഗപട്ടണം ജില്ലാ സെക്രട്ടറിയാണ് ലത. പത്മനാഭപുരത്ത് കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ. ചെല്ലസാമി ജനവിധി തേടും.





പഴനിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം നേതാവുമായ എൻ. പാണ്ടിയാണ് സ്ഥാനാർഥി. തിരുവൊറ്റിയൂരിൽ സിഐടിയു (CITU) നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എൽ. സുന്ദരരാജൻ മത്സരിക്കും. ഒരു കരാർ തൊഴിലാളിയായി ജീവിതം ആരംഭിച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായ വ്യക്തിത്വമാണ് എൽ സുന്ദര രാജൻ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home