'നഹീന്ന് പറഞ്ഞാ നഹി'; ഹിന്ദി നിരോധന ബില്ലുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിരോധം. ഹിന്ദി നിരോധന ബിൽ അവതരിപ്പിക്കാൻ തമിഴ്നാട് സർക്കാർ. നിയമനിർമാണത്തിനായി നിയമവിദഗ്ധരുമായി അടിയന്തിര യോഗം വിളിച്ചുചേർത്തു.
ബിൽ നിലവിൽ വന്നാൽ തമിഴ്നാട്ടിലാകെ ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, സിനിമ, പാട്ടുകൾ എന്നിവ നിരോധിക്കുമെന്നാണ് വിവരം. ഹിന്ദി അടിച്ചേൽപ്പിക്കുന്ന രീതിയോടുള്ള പ്രതിഷേധമാണിത്.
അതിൽ ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ഡിഎംകെ പറയുന്നു. മുൻപ് ബിജെപിയുടെ ത്രിഭാഷ നയത്തിനെതിരെയും തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധമാണ് നടന്നിരുന്നത്. 'ഹിന്ദി തെരിയാത് പോടാ' എന്നപേരിൽ നടത്തിയ കാമ്പെയ്ൻ വലിയ ജനശ്രദ്ധ നേടിയിരുന്നു.
ഈ വര്‍ഷം അവസാനം സര്‍ക്കാര്‍ ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. ദേശീയ ചിഹ്നത്തെ അവഹേളിക്കാൻ വേണ്ടി തമിഴ്നാട് ഒന്നും ചെയ്യില്ലെന്നും പകരം തമിഴ്ഭാഷയ്ക്ക് പ്രോത്സാഹനം ചെയ്യുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചെയ്യുന്നതെന്നും ഡിഎംകെ പറയുന്നു.










0 comments