പൊലീസിനെ തമിഴ്നാട് വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

ചെന്നൈ : തമിഴ്നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇനി ജനങ്ങൾക്ക് ലഭ്യമാകില്ല.
പൊലീസ് വകുപ്പിന് അതീവ സുരക്ഷാ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്. സെപ്റ്റംബർ 21 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ തമിഴ്നാടിന്റെ ഇന്റലിജൻസ് വിങ്, ക്യൂ ബ്രാഞ്ച് തുടങ്ങിയവയെ വിവരാവകാശ പരിധിയിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ നിലവിൽ പൊലീസ് വകുപ്പിനെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.
കസ്റ്റഡി മരണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതിൽ നിന്നും ഈ നിയമം പൊതുജനങ്ങളെ തടസപ്പെടുത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ, രഹസ്യ സ്വാഭാവമുള്ള പൊലീസ് നീക്കങ്ങൾ തുടങ്ങിയ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ വിജ്ഞാപനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.









0 comments