ad
Deshabhimani

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ടിവികെയ്ക്ക് 'വിസിൽ', എംഎൻഎമ്മിന് 'ബാറ്ററി ടോർച്ച്'

vijay kamalhassan
വെബ് ഡെസ്ക്

Published on Jan 22, 2026, 05:35 PM | 1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്മാരായ വിജയ്, കമൽഹാസൻ എന്നിവരുടെ രാഷ്ട്രീയ പാർടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് വിസിൽ ചിഹ്നവും കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് ബാറ്ററി ടോർച്ച് ചിഹ്നവുമാണ് ലഭിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാർടികൾക്ക് പൊതുചിഹ്നം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു.


1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (സംവരണവും വിഹിതവും) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കുക. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർടികൾക്ക് പൊതുചിഹ്നം അനുവദിക്കും. മൊത്തം നിയമസഭാ മണ്ഡലങ്ങളുടെ അഞ്ച് ശതമാനമെങ്കിലും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പാർടികൾക്ക് അനുവദിച്ച ചിഹ്നം നഷ്ടമാകും. സ്ഥാനാർഥികളെ നിർത്താത്ത മണ്ഡലങ്ങളിൽ ഇവ 'സ്വതന്ത്ര ചിഹ്നമായി' മറ്റുള്ളവർക്ക് അനുവദിക്കാം.


വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ രാഷ്ട്രീയ പാർടികൾ ഊർജ്ജിതമാക്കി. കമൽഹാസന്റെ മക്കൾ നീതി മയ്യം ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവുമായി സഖ്യത്തിലാണ്. വിജയ്‍യുടെ ടിവിക്കെയ്ക്കും ഇക്കുറി തെരഞ്ഞെടുപ്പ് നിർണായകമാകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home