ad
Deshabhimani

വി എസിന് തമിഴ്നാട് നിയമസഭയിൽ ആദരം; അനുശോചന പ്രമേയം അവതരിപ്പിച്ചു

Tamil Nadu Assembly Honors V S Achuthanandan
വെബ് ഡെസ്ക്

Published on Oct 14, 2025, 11:51 AM | 1 min read

ചെന്നൈ: മുതിർന്ന സിപിഐ എം നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന് ആദരമർപ്പിച്ച് തമിഴ്നാട് നിയമസഭ. സ്പീക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു.


വി എസ് സമുന്നതനായ രാഷ്ട്രീയനേതാവാണെന്ന് പ്രമേയം അവതരിപ്പിച്ച് സ്പീക്കർ എം അപ്പാവു പറഞ്ഞു. ജനങ്ങളുടെയാകെ ഹൃദയം കവരാൻ വി എസിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ സിപിഐ എമ്മിനോടും കുടുംബാം​ഗങ്ങളോടുമൊക്കെ അനുശോചനം അറിയിക്കുന്നു എന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു.


കരൂർ ദുരന്തത്തിലും നിയമസഭയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home