തമിഴ് സിനിമാ നിർമാതാവ് കെ രാജൻ ആത്മഹത്യ ചെയ്തു

കെ രാജൻ
ചെന്നൈ : പ്രമുഖ തമിഴ് സിനിമാ നിർമാതാവ് കെ രാജൻ (85) ആത്മഹത്യ ചെയ്തു. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
ഫയർ ഫോഴ്‌സിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 1980 കാലഘട്ടം മുതൽ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്നു കെ രാജൻ. 1983ൽ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബ്രഹ്മചാരികൾ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്‌സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചു. അബ്ബാസ്, കുനാൽ എന്നിവർ അഭിനയിച്ച 'ഉണർച്ചികൾ' ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.











0 comments