വനിത മാധ്യമപ്രവർത്തകര്‍ക്ക് വിലക്ക്: താലിബാൻ നടപടിയിൽ പ്രതിഷേധവുമായി ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്

താലിബാൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുന്നു
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിലെ വനിത മാധ്യമപ്രവർത്തകര്‍ക്ക് വിലക്കേർപ്പെടുത്തിയ താലിബാൻ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്. ഡല്‍ഹിയില്‍ അഫ്ഗാൻ എംബസിയിൽ ഒക്ടോബർ പത്തിനായിരുന്നു വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖ് പത്രക്കാരെ കണ്ടത്.ഇതിൽ വനിത മാധ്യമപ്രവർത്തകരെ വിലക്കുകയായിരുന്നു
താലിബാനിലെ കാബൂൾ ഭരണവുമായുള്ള ബന്ധത്തിൽ ഇന്ത്യ പുനക്രമീകരണം വരുത്തിയിട്ടുണ്ട് എന്നത് സ്പഷ്ടമായ കാര്യമാണ്. തന്ത്രപരം എന്ന നിലയില്‍ നയപരമായി ഇന്ത്യക്ക് താലിബാനുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടായെന്ന് കരുതി, സ്ത്രീകളുടെ അവകാശത്തെ താഴ്ത്തിക്കെട്ടുന്നത് അംഗീകരിക്കാനാകുന്നതല്ലെന്ന് സംഘടന പറഞ്ഞു. തിടുക്കപ്പെട്ട് മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് മന്ത്രിയുടെ മൗനസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
താലിബാൻ ഭരണത്തിൽ അഫ്ഗാൻ നേരിടുന്ന മനുഷ്യാവകാശ ലംഘനവും സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമടക്കം, അവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും എതിരായ ഭരണകൂടത്തിന്റെ നിരവധിയായ വിലക്കിനും എതിരെ ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ അറിയിച്ചു










0 comments