ad
Deshabhimani

print edition ‘ഇഷ്‌ടനേതാവ്‌ മോദി; കാരണം എനിക്കിനിയും 
ഇവിടെ ജീവിക്കണം’

taapsee pannu
വെബ് ഡെസ്ക്

Published on Feb 17, 2026, 03:30 AM | 1 min read


മുംബൈ

നിങ്ങളുടെ ഇഷ്‌ടപ്പെട്ട രാഷ്‌ട്രീയ നേതാവാരാണ്‌; പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയോ– ടിവി9 അഭിമുഖത്തിൽ ചോദ്യം ബോളിവുഡ് നടി തപ്‌സി പന്നുവിനോട്. അവരുടെ മറുപടി സാമൂഹമാധ്യമങ്ങളില്‍ വൈറലായി. നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ തോട്ട് തൊഴുത് തപ്‌സി പറഞ്ഞു ‘എനിക്ക്‌ ഇനിയും ഇ‍ൗ രാജ്യത്ത്‌ ജീവിക്കണം’.


ഇന്ത്യ കടന്നുപോകുന്നത്‌ എത്ര പേടിപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണെന്ന്‌ തപ്‌സിയുടെ മറുപടി വ്യക്തമാക്കുന്നെന്ന്‌ നിരവധിപ്പേർ സാമൂഹ്യമാധ്യമത്തിൽ പ്രതികരിച്ചു. വലിയ രീതിയിൽ ട്രോളുകളുമുണ്ടായി.


തപ്‌സിയുടെ പുതിയ ചിത്രം ‘അസ്സി’ ഈ മാസം 20ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മലയാളിനടി കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home