ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ വേതനം കൂട്ടാമെന്ന് സ്വിഗ്ഗി, സൊമാറ്റോ

ന്യൂഡൽഹി: പുതുവത്സരവേളയിൽ ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയുംആനുകൂല്യങ്ങൾ വർധിപ്പിക്കാമെന്ന് സമ്മതിച്ചതായി റിപ്പോർട്ട്. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഓരോ ഓർഡറിനും നൽകാറുള്ള തുക വർധിപ്പിക്കാമെന്നാണ് സൊമാറ്റോയുടെ വാഗ്‌ദാനം.
പുതുവർഷദിനത്തിൽ 3000 രൂപ വരെ ഡെലിവറി തൊഴിലാളികൾക്ക് ലഭ്യമാകുന്ന രീതിയിൽ ഇടപെടലുകളുണ്ടാകും. ഓർഡർ കാൻസൽ ചെയ്‌താലോ ഓർഡർ ചെയ്‌ത ആൾ അത് വേണ്ടെന്ന് വച്ചാലോ ഡെലിവറി ഏജന്റുകളിൽ നിന്ന് പിഴ ഇൗടാക്കില്ലെന്ന് സൊമാറ്റോ സമ്മതിച്ചായും റിപ്പോർട്ടുണ്ട്. വർഷാവസനം ആനുകൂല്യങ്ങൾ വർധിപ്പിക്കാമെന്ന് സ്വിഗ്ഗിയും നിലപാടെടുത്തിട്ടുണ്ട്.
ഏറ്റവും തിരക്കേറിയ അവസരങ്ങളിൽ തൊഴിലാളികൾക്ക് 2000 രൂപ വരെ ലഭിക്കാൻ സഹായിക്കുമെന്നും സ്വിഗ്ഗി വൃത്തങ്ങൾ സൂചിപ്പിച്ചു. മോശം തൊഴിൽസാഹചര്യം, കുറഞ്ഞ വേതനം തുടങ്ങിയ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്.










0 comments