ad
Deshabhimani

'ഇനി എഐ ഓർഡർ ചെയ്ത് തരും': പുതിയ പരീക്ഷണങ്ങളുമായി സ്വി​ഗ്ഗി

Swiggy.jpg
വെബ് ഡെസ്ക്

Published on Mar 25, 2026, 09:02 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ഭാഷകളിൽ സേവനങ്ങൾ നൽകാൻ തയാറെടുക്കുന്നതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. സർവം എഐ അസിസ്റ്റന്റ് "ഇൻഡസ്" വഴിയാണ് ഇത് നടപ്പിലാക്കുന്നത്. 'ഇൻഡസ്' (Indus) എഐ അസിസ്റ്റന്റ് വഴി ശബ്ദനിർദ്ദേശങ്ങളിലൂടെ (Voice Commands) ഭക്ഷണം, പലചരക്ക് സാധനങ്ങൾ എന്നിവ ഓർഡർ ചെയ്യാനും റെസ്റ്റോറന്റുകളിൽ ടേബിൾ ബുക്ക് ചെയ്യാനുമാണ് സൗകര്യമൊരുക്കുന്നത്.


ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ സംസാരിച്ച് ഓർഡറുകൾ നൽകാം. സാധനങ്ങൾ കണ്ടെത്തുന്നത് മുതൽ (Discovery) ഓർഡർ ചെയ്യുന്നതും പേയ്‌മെന്റ് നടത്തുന്നതും (Checkout) വരെയുള്ള കാര്യങ്ങൾ എഐ അസിസ്റ്റന്റ് കൈകാര്യം ചെയ്യും. റേസർപേയുമായി ചേർന്നാണ് ചെക്ക്ഔട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്.


സ്വിഗ്ഗി (ഭക്ഷണം), ഇൻസ്റ്റാമാർട്ട് (പലചരക്ക്), ഡൈൻഔട്ട് (ടേബിൾ ബുക്കിംഗ്) എന്നീ സേവനങ്ങളെല്ലാം പുതിയ എഐ വോയ്‌സ് മോഡലുമായി ബന്ധിപ്പിക്കും. സ്വന്തം ഭാഷയിൽ സംസാരിച്ച് ഓർഡർ ചെയ്യാൻ സാധിക്കുന്നതിലൂടെ കൂടുതൽ ഉപയോക്താക്കൾക്ക് സ്വിഗ്ഗി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home