print edition ‘സ്വാതന്ത്ര്യവീർ' എന്നത് സവർക്കറിന്റെ ഒൗദ്യോഗിക വിശേഷണമല്ല; മൊഴിനൽകി ചെറുമകൻ

വി ഡി സവർക്കർ
ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറിന് ‘സ്വാതന്ത്ര്യവീർ'എന്ന വിശേഷണം സർക്കാർ ഒൗദ്യോഗികമായി നൽകിയിട്ടില്ലെന്ന് ചെറുമകൻ സാത്യകി സവർക്കർ പുണെ കോടതിയെ അറിയിച്ചു. ജീവചരിത്രമെഴുതിയ സദാശിവ് റാനഡെയാണ് സവർക്കറെ ‘സ്വാതന്ത്ര്യവീർ’ അങ്ങനെ വിശേഷിപ്പിച്ചത്.
സവർക്കറെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപകീർത്തികരമായ പ്രതികരണം നടത്തിയെന്ന കേസിലാണ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുന്നിൽ സാത്യകി മൊഴി നൽകിയത്.
ഒരു മുസ്ലിമിനെ സവർക്കറും കൂട്ടാളികളും ആക്രമിച്ചെന്നും അതിൽ ആനന്ദം തോന്നിയെന്ന് സവർക്കർ പറഞ്ഞിട്ടുണ്ടെന്നുമാണ് 2023 മാർച്ചിൽ ലണ്ടനിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.










0 comments