ad
Deshabhimani

റെയിൽവേയുടെ ബുക്കിങ് ആപ്പും ഫുൾ, അവസരം മുതലാക്കാൻ സ്വകാര്യ ഏജൻസികൾ

swarail
വെബ് ഡെസ്ക്

Published on May 20, 2025, 11:04 AM | 1 min read

റെയിൽവേയുടെ സേവനങ്ങൾ ഒരുമിപ്പിച്ചുള്ള സൂപ്പർ ആപ്പ് ‘സ്വറെയിൽ’ പ്ലേസ്റ്റോറിൽ ലഭ്യമായി. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും എത്തി. എങ്കിലും ഉപഭോക്താക്കളുടെ തള്ളിക്കയറ്റം മൂലം ആപ് ആക്സസ് സ്പേസ് ലഭിക്കാത്ത സാഹചര്യമാണ്. ഉടൻ തന്നെ കൂടുതൽ സ്പേസ് ലഭ്യമാക്കുന്നതോടെ എല്ലാവർക്കും ഡൌൺലോഡ് ചെയ്യാൻ കഴിയും എന്നാണ് ഐആർസിടിസി നൽകുന്ന അറിയിപ്പ്. ഈ അവസരം മുതലാക്കാൻ ഇതര ആപ്പുകൾ മത്സരിക്കയാണ്.


 ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുക, സമയവും പോക്കുവരവും അറിയുക, ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയുക, ഒപ്പം ചരക്ക് കൈകാര്യം ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.


ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഇത്.


റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇത് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുറക്കുകയുമാകാം. യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാം എന്ന സൌകര്യമുണ്ട്.


പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കുക, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.


സേവനങ്ങൾ എല്ലാം ഒരിടത്ത് ലഭിക്കും എന്നായതോടെയാണ് ഉപഭോക്താക്കളുടെ തള്ളിക്കയറ്റം. യുടിഎസ് ബന്ധിപ്പിക്കാം എന്നായതോടെ ആ ഉപഭോക്താക്കളും, റെയിൽ കണക്ട് ഉപയോഗിക്കുന്നവുരും എല്ലാം സ്വറെയിൽ നോക്കിയിരിപ്പായിരുന്നു.


ആപ് പുറത്തിറക്കിയിട്ടും ലഭിക്കാതായതോടെ ഇതര ആപുകളിൽ സ്വറെയിൽ എന്ന് കാണിച്ച് ഡൌൺലോഡിങ് സ്വന്തമാക്കുന്നുണ്ട്. പ്ലേ സ്റ്റോറിൽ എത്തുമ്പോൾ മറ്റ് ആപുകളാണ് സ്വറെയിൽ എന്ന് പറഞ്ഞ് എത്തുന്നത്. ലോഗോ നോക്കിയാണ് ഇതിലെ വ്യത്യാസം മനസിലാക്കാൻ കഴിയുന്നത്. ഇതല്ലാത്തവർ ഇതര ആപുകൾ ഡൌൺ ലോഡ് ചെയ്ത് കബളിപ്പിക്കപ്പെടുന്ന സാഹചര്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home