ad
Deshabhimani

സുവേന്ദു അധികാരി ബം​ഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Suvendu Adhikari

സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (Photo: X)

വെബ് ഡെസ്ക്

Published on May 09, 2026, 12:37 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ​ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പങ്കെടുത്തു.





വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മുഖ്യമന്ത്രി മമത ബാനർജിയെ ഭവാനിപൂരിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കോൺ​ഗ്രസിൽ രാഷ്ട്രീയ ജീവിതം തുടങ്ങി തൃണമൂൽ കോൺ​ഗ്രസിൽ എത്തുകയും മമതയുടെ വലംകയ്യായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയയാളാണ് സുവേന്ദു അധികാരി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home