ad
Deshabhimani

print edition സുവേന്ദു നന്ദിഗ്രാം ഒഴിയും

Suvendu Adhikari
വെബ് ഡെസ്ക്

Published on May 14, 2026, 12:00 AM | 1 min read

കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി സിറ്റിങ് സീറ്റായ നന്ദിഗ്രാം ഒഴിവാക്കി ഭബാനിപുർ എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. 294 അംഗങ്ങളും ബുധനാഴ്‌ച നിയസഭാംഗങ്ങളായി സത്യപ്രതിജ്ഞചെയ്‌തു.


2016ൽ തൃണമൂൽ ടിക്കറ്റിലാണ്‌ സുവേന്ദു നന്ദിഗ്രാമിൽനിന്ന്‌ ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്‌. 2021ൽ ബിജെപിയിലെത്തിയശേഷം മമതാ ബാനർജിയെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. തുടർന്ന്‌ മമത ഭബാനിപുരിൽ ഉപതെരഞ്ഞെടുപ്പിലാണ്‌ വിജയിച്ചത്‌. സിറ്റിങ്‌ മണ്ഡലമായ ഭബാനിപുർ ഒഴിവാക്കിയാണ്‌ സുവേന്ദുവിനെ വെല്ലുവിളിച്ച്‌ മമത 2021ൽ നന്ദിഗ്രാമിലെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home