ad
Deshabhimani

ആദ്യം കോൺ​ഗ്രസിൽ‌, പിന്നെ തൃണമൂലിൽ തുടർന്ന് ബിജെപിയിൽ

സുവേന്ദു അധികാരി ബം​ഗാൾ മുഖ്യമന്ത്രി

suvendu adhikari
വെബ് ഡെസ്ക്

Published on May 08, 2026, 05:32 PM | 1 min read

കൊൽ‌ക്കത്ത: പശ്ചിമ ബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കുകയായിരുന്നു.

ഭവാനിപുർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ത്രിണമൂൽ സ്ഥാനാർഥിയുമായ മമത ബാനർജിയെ 15105 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുവേന്ദു ബം​ഗാൾ നിയമസഭയിലെത്തുന്നത്. കോൺ​ഗ്രസ് പാർട്ടിയിൽ‌ തുടങ്ങി തൃണമൂൽ കോൺ​ഗ്രസിൽ മമതയുടെ വലംകയ്യായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയയാളാണ് സുവേന്ദു അധികാരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home