സൂര്യകുമാർ യാദവ് ഫോം ഔട്ട്; ആശങ്കയിൽ മുംബൈ ഇന്ത്യൻസ്

സൂര്യകുമാർ യാദവ്
മുംബൈ : ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിന്റെ മോശം ഫോം തുടരുന്നു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും സൂര്യകുമാറിന് ഫോം കണ്ടെത്താനാകാതെ പോയത് തിരിച്ചടിയായി. പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് കരുതിയ സൂര്യകുമാർ പത്ത് പന്തിൽ 15 റൺസ് മാത്രമാണ് നേടിയത്.
കാഗിസോ റബാഡയെ തന്റെ സിഗ്നേച്ചർ ഷോട്ടിലൂടെ സിക്സർ പറത്തി സൂര്യകുമാർ പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ വിക്കറ്റായി താരം മടങ്ങി. സീസണിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 106 റൺസ് മാത്രമാണ് സൂര്യ നേടിയത്. അതേസമയം, ഇന്ത്യൻ ദേശീയ ടീമിലും സൂര്യകുമാറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്.
ട്വന്റി20 ലോകകപ്പ് നേടിയ നായകനാണെങ്കിലും ബാറ്ററെന്ന നിലയിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ സൂര്യകുമാറിനെ ടീമിൽ നിന്ന് തഴയാൻ സെലക്ടർമാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. നാലാം നമ്പറിൽ സൂര്യക്ക് പകരക്കാരനായി ശ്രേയസ് അയ്യരെ ഉൾപ്പെടുത്താനാണ് നീക്കം. ബാറ്റർ എന്ന നിലയിൽ മാത്രമല്ല, ഭാവി നായകനായും ശ്രേയസ് അയ്യരെ പരിഗണിച്ചേക്കും എന്നാണ് സൂചനകൾ.









0 comments