ad
Deshabhimani

ഓൺലൈൻ ഗെയിം നിയന്ത്രണ നിയമം സുപ്രീംകോടതി പരിശോധിക്കും

onlinegames
വെബ് ഡെസ്ക്

Published on Sep 09, 2025, 12:00 AM | 1 min read

ന്യൂഡൽഹി : അടുത്തിടെ കേന്ദ്രസർക്കാർ പാസാക്കിയ ഓൺലൈൻ ഗെയിമിങ്‌ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമത്തെ എതിർക്കുന്ന ഗെയിമിങ്‌ കന്പനികൾ വ്യത്യസ്‌ത ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിലേക്ക്‌ മാറ്റി ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയ ശേഷം സാധുത പരിശോധിക്കാമെന്ന്‌ കേന്ദ്രസർക്കാരാണ്‌ നിർദേശിച്ചത്‌. കന്പനികളും എതിർത്തില്ല. കാശുവച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന നിയമമാണ്‌ ആഗസ്‌തിൽ പാർലമെന്റ്‌ പാസാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home